Banner Ads

എം.ജി. റോഡിലെ കുഴി മരണക്കെണിയായി: സ്കൂട്ടർ യാത്രികൻ ബസിടിച്ച് മരിച്ചു

തൃശൂർ :എം.ജി. റോഡിലെ കുഴിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം.കൂടെയുണ്ടായിരുന്ന അമ്മയ്ക്ക് ഗുരുതര പരിക്ക്. ഉദയനഗർ സ്വദേശി വിഷ്ണുദത്ത് (22) ആണ് മരിച്ചത്. വിഷ്ണുദത്തിന്റെ അമ്മ പത്മിനിയെ (60) ഗുരുതര പരിക്കുകളോടെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ സീതാറാം ഫാർമസിയിലെ ജീവനക്കാരനായ വിഷ്ണുദത്ത് അമ്മയോടൊപ്പം വടക്കുന്നാഥ ക്ഷേത്ര ദർശനത്തിന് പോകുമ്‌ബോഴാണ് അപകടമുണ്ടായത്. എം ജി റോഡിലെ കുഴിയിൽ വീഴാതിരിക്കാൻ സ്‌കൂട്ടർ പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ പിന്നിൽനിന്നുവന്ന സ്വകാര്യ ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്ന ഉടനെ വിഷ്ണുദത്തിനെയും അമ്മയെയും ആശുപത്രിയിലെത്തിച്ചെങ്കിലും വിഷ്ണുദത്തിനെ രക്ഷിക്കാനായില്ല.

അപകടത്തിൽ വ്യാപകമായ പ്രതിഷേധമുയർന്നു. തൃശൂർ കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലനും പ്രതിപക്ഷ കൗൺസിലർമാരും അപകടം ഉണ്ടാക്കിയ കുഴിയിൽ ഇരുന്ന് പ്രതിഷേധിച്ചു.റോഡിൽ കൗൺസലർമാർ കൈകോർത്ത് കിടന്നതോടെ അറസ്റ്റ് ചെയ്തു നീക്കാനാവാതെ പോലീസ് കുഴങ്ങി.

ഇതോടെ ഈ റോഡിൽ ദീർഘ നേരം ഗകാഗത കുരുക്കുണ്ടായിരാപ്പകൽ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങളാണ് എം ജി റോഡിലൂടെ അപകടകരമായ രീതിയിൽ പോകുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപായസൂചനകൾ ഒന്നുമില്ല. റോഡ് റീ ടാർ ചെയ്യുന്നതിലടക്കം അധികൃതർ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് ആരോപണം.