Banner Ads

പൊന്നാനി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്: മുക്കുപണ്ടം പണയംവെച്ച് 3.5 ലക്ഷം തട്ടിച്ച മുഖ്യപ്രതി പിടിയിൽ.

മലപ്പുറം: പൊന്നാനി സർവീസ് സഹകരണ ബാങ്കിൽ വ്യാജ സ്വർണം (മുക്കുപണ്ടം) പണയം വെച്ച് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. കടവനാട് പാലക്ക വളപ്പിൽ റഷിദ് (36) ആണ് പൊന്നാനി പോലീസിന്റെ പിടിയിലായത്.

മുക്കുപണ്ടം പണയം വെച്ച കടവനാട് സ്വദേശി പ്രവീണിന് വ്യാജ സ്വർണം ഏർപ്പെടുത്തി നൽകിയത് റഷിദാണ്.കേസിൽ പ്രവീൺ അറസ്റ്റിലായ വിവരം അറിഞ്ഞതോടെ റഷിദ് മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോവുകയായിരുന്നു.മാറഞ്ചേരി പുറങ്ങിൽ ബന്ധുവിന്റെ ക്വാർട്ടേഴ്സിൽ ഒളിച്ചുതാമസിക്കുന്നതിനിടെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.ബന്ധുക്കളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് പോലീസ് പ്രതിയെ കുടുക്കിയത്.