
ആലപ്പുഴ: മണ്ണഞ്ചേരി സ്വദേശിനിയായ യുവതിയെ കാണാനില്ലെന്ന് പരാതി. പോലീസുകാരന്റെ ഭാര്യയായ ഫാഖിത്ത കെ.എ (34) യെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്. യുവതിയുടെ ഭർത്താവ് റിയാസ് ഇന്നലെ വൈകീട്ട് പോലീസിൽ പരാതി നൽകി.
മട്ടാഞ്ചേരി കോസ്റ്റൽ പോലീസിലെ ഉദ്യോഗസ്ഥനാണ് റിയാസ്. 13 വർഷം മുമ്പ് വിവാഹിതരായ ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.ഫാഖിത്തയെ കാണാതായ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് സൂചന. നേരത്തെ ഭർത്താവ് റിയാസ് ഉപദ്രവിച്ചതിനെ തുടർന്ന് ഫാഖിത്ത തകഴിയിലെ സ്വന്തം വീട്ടിൽ വന്ന് താമസിച്ചിരുന്നു.
എന്നാൽ, പിന്നീട് റിയാസ് ഉപദ്രവിക്കില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്ന് രണ്ട് മാസം മുൻപാണ് യുവതി ഭർതൃവീട്ടിലേക്ക് തിരികെ പോയത്.ഇന്നലെ രാവിലെ മുതൽ കാണാതായ യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.