
കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കാർ കണ്ടെടുത്തത് പോലീസ് . എസ്ആർഎം റോഡിൽ വെച്ചായിരുന്നു സംഭവം ഉണ്ടായത്. ഇടപ്പള്ളിയിൽ നിന്നാണ് കാർ കണ്ടെത്തിയത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
യുവാവിനെ കാറിന്റെ ബോണറ്റിൽ കിടത്തി അരക്കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്. പ്രദേശവാസികളും ലഹരി ഉപയോഗിച്ച യുവാക്കളും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. തുടർന്ന് സംഘത്തിലെ ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.