
പത്തനംതിട്ട : ബിജെപി ഭരിക്കുന്ന പത്തനംതിട്ട നാരങ്ങാനം ഗ്രാമപഞ്ചായത്തിൽ അവിശ്വാസ പ്രമേയത്തിന് നീക്കവുമായി കോൺഗ്രസ്. ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയ നോട്ടീസ് കോൺഗ്രസ് നാളെ സമർപ്പിക്കും. ബിജെപിക്കും കോൺഗ്രസിനും 6 വീതവും എൽഡിഎഫിന് രണ്ടും സീറ്റാണ് പഞ്ചായത്തിലുള്ളത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്കും കോൺഗ്രസിനും തുല്യ സീറ്റുകൾ ലഭിച്ചതിനെ തുടർന്ന് നറുക്കെടുപ്പിലൂടെയാണ് ബിജെപി ഭരണത്തിലെത്തിയത്. അവിശ്വാസ പ്രമേയം പാസ്സാകണമെങ്കിൽ 2 അംഗങ്ങളുള്ള എൽഡിഎഫിന്റെ പിന്തുണ അനിവാര്യമാണ്. എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് പഞ്ചായത്ത് ഭരണത്തിൽ നിർണ്ണായകമാകും.