
ഒറ്റപ്പാലo : സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾ തമ്മിൽ സംഘർഷത്തിനിടെ കത്തിക്കുത്ത്.ഒറ്റപ്പാലo എയ്ഡഡ് സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾ തമ്മിലാണ് കത്തിക്കുത്ത് നടന്നത്. വീട്ടാംപാറ സ്വദേശി അഫ്സറിനാണ് കുത്തേറ്റത്. കുത്തേറ്റ വിദ്യാർത്ഥി പരിക്കുണ്ട്. ഇന്ന് രാവിലെ അക്രമം നടന്നത്. വാരിയെല്ലിന് സമീപം പരിക്കേറ്റ അഫ്സറിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കത്തി കൊണ്ട് കുത്തിയ വിദ്യാർത്ഥിക്കും പരിക്കുണ്ട്. ഇരുവരും തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. പരിക്ക് ഗുരുതരമല്ല. ചെറിയ കത്തി ഉപയോഗിച്ചാണ് കുത്തിയത്. ഒറ്റപ്പാലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.ആരുടെയും പരിക്ക് ഗുരുതരമല്ല.