Banner Ads

സീറ്റ് തർക്കത്തിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം: ചീമേനിയിൽ അഞ്ച് സഹപാഠികൾക്ക് സസ്പെൻഷൻ

കാസർകോട് : സഹപാഠി ഇരിക്കുന്ന സീറ്റിൽ ഇരുന്നതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം. കാസർകോട് ചീമേനി ഗവ ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. ഏറ്റുകുടുക്ക സ്വദേശിയായ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. വിദ്യാർത്ഥിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവത്തിൽ അഞ്ച് വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയതായി പ്രിൻസിപ്പൽ അറിയിച്ചു. പരിക്കേറ്റ വിദ്യാർത്ഥിയെ പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സ്കൂൾ അധികൃതരും പോലീസും അന്വേഷണം നടത്തിവരികയാണ്.