
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (ജൂൺ 10) പ്രഖ്യാപിക്കാനിരുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) പരീക്ഷാഫലം നീട്ടിവെച്ചു. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഗൾഫ് മേഖലയിൽ മാറ്റിവെക്കേണ്ടി വന്ന പരീക്ഷകൾ പൂർത്തിയാക്കിയ ശേഷം മാത്രമേ ഫലപ്രഖ്യാപനം ഉണ്ടാകൂ.
ഈ വിദ്യാർത്ഥികളുടെ പരീക്ഷകൾ നടത്തിയ ശേഷം എല്ലാവരുടെയും ഫലം ഒരുമിച്ച് അടുത്ത മാസം 15ന് പ്രസിദ്ധീകരിക്കുമെന്നാണ് പുതിയ അറിയിപ്പ്. മാർച്ചിലായിരുന്നു പ്ലസ് വൺ പരീക്ഷകൾ നടന്നത്. സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ നേരിയ വർധനവ് ഇത്തവണ രേഖപ്പെടുത്തിയിട്ടുണ്ട്. 77.97 ആണ് വിജയ ശതമാനം. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 72.49 ശതമാനമാണ് വിജയം.
ഹയർസെക്കൻഡറി വിഭാഗത്തിൽ 1990 സ്കൂളുകളിൽ 372423 പേർ പരീക്ഷ എഴുതി. ഇതിൽ 290398 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 68.41ശതമാനം ആൺകുട്ടികൾ ആണ് പരീക്ഷ എഴുതിയത്. 86.89 ശതമാനം പെൺകുട്ടികളും പരീക്ഷ എഴുതി.