Banner Ads

പിണറായി വിജയന്റെ സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു; ഇനി വൈ കാറ്റഗറി മാത്രം

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്ന ഉയർന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ലസ് പദവി ആഭ്യന്തര വകുപ്പ് പിൻവലിച്ചു. മുൻ മുഖ്യമന്ത്രി, നിലവിലെ പ്രതിപക്ഷ നേതാവ് എന്നീ പദവികൾ പരിഗണിച്ച് വൈ കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഉണ്ടായിരിക്കുക. സുരക്ഷാ ക്രമീകരണങ്ങൾ ഇനിയും വര്‍ധിപ്പിക്കണോ എന്ന കാര്യത്തില്‍ ആഭ്യന്തര സുരക്ഷാ വിലയിരുത്തല്‍ കമ്മിറ്റി തീരുമാനിക്കും.

മുഖ്യമന്ത്രിയായിരിക്കെ നല്‍കിയ അതിസുരക്ഷ പൂര്‍ണമായി പിന്‍വലിച്ചതോടെ മുൻ ഗണ്‍മാൻ സന്ദീപ് പോലീസിലേക്ക് മടങ്ങി. നവകേരള യാത്രയ്ക്കിടെ കെ എസ് യു – യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഒന്നാം പ്രതിയാണ് സന്ദീപ്.