സേലം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ആര്യങ്കാവ് ചെക്ക്പോസ്റ്റിന് സമീപം ഇന്ന് പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. മുപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പുനലൂർ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡിലെ കൈവരി തകർത്ത് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്ന ആളാണ് മരിച്ചത്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്