Banner Ads

റാക്കിൽ തൂക്കിയ ഷർട്ടിൽ നിന്ന് ഫോൺ അടിച്ചുമാറ്റി; രാജരാജേശ്വര ക്ഷേത്രത്തിലെ മോഷണത്തിൽ മുൻ പൊലീസുകാരൻ അറസ്റ്റിൽ

കണ്ണൂർ : തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ തൊഴാനെത്തിയ ഭക്തന്റെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ. പയ്യന്നൂർ അന്നൂർ സ്വദേശിയായ വിഎം വിപിൻ കുമാറാണ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലാണ് സംഭവം.

ക്ഷേത്രത്തിന് സമീപത്ത് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന റാക്കിൽ തൂക്കിയിട്ടിരുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നാണ് ഇയാൾ മൊബൈൽ ഫോൺ കവർന്നത്. 27000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്. മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇയാളെ സർവീസിൽ നിന്നു പുറത്താക്കിയത്.