Banner Ads

സ്കൂളിൽ പെപ്പർ സ്പ്രേ പ്രയോഗം; വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം.

തിരുവനന്തപുരം: തിരുവനന്തപുരം കല്ലിയൂർ പുന്നംമൂട് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസ് മുറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിലെ ഒരു വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ (റെഡ് കോപ്പ്) അടിച്ചതാണ് കൂട്ടമായി ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.

സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ശാരീരിക അസ്വസ്ഥതകളുണ്ടായത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു.പ്ലസ് വൺ സയൻസ് ബാച്ചിലെ ആറ് വിദ്യാർത്ഥികളെയാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് സാരമായ ശ്വാസതടസ്സം ഉണ്ടായിരുന്നതായി ആശുപത്രി സൂപ്രണ്ട് ആർ. കൃഷ്ണ വേണി അറിയിച്ചു. തുടർന്ന്, വിദഗ്ദ്ധ ചികിത്സയ്ക്കായി ഈ ആറ് വിദ്യാർത്ഥികളെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.