Banner Ads

പട്ടാമ്പി ഉപജില്ല കലോത്സവ ഗ്രേഡ് തിരിമറി ; പിന്നിലെ അധ്യാപകരുടെ വിവരങ്ങൾ പുറത്ത്.

നവംബർ മാസത്തിൽ നടന്ന പട്ടാമ്പി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഗ്രേഡ് തിരുത്തിയ സംഭവത്തിൽ 2 അധ്യാപകരെന്ന് കണ്ടെത്തൽ. ഉപജില്ലാ കലോത്സവം നടന്ന എടപ്പലം PTMY ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകരായ കെ സി സന്ദീപ്, ജംഷീദ്‌ എന്നിവരാണ് ഗ്രേഡ് തിരുത്തി തിരിമറി നടത്തിയതെന്ന് കണ്ടെത്തിയത്. ഇതിൽ തെറ്റുപറ്റിയെന്നുള്ള വിശദീകരണം സന്ദീപ് നൽകിയതിന്റെ വിവരങ്ങളും പുറത്തായി.

കലോത്സവത്തിൽ മത്സര ഫലങ്ങൾ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുന്ന ചുമതല ഉണ്ടായിരുന്നത് സന്ദീപിനായിരുന്നു. അതുകൊണ്ട് തന്നെ തന്റെ സ്കൂളിന് നേട്ടമുണ്ടാക്കാൻ വെബ്‌ദി സന്ദീപ് ഗ്രേഡ് തിരുത്തിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ജംഷീദിന്റെ പ്രേരണ പ്രകാരമാണ് താൻ തിരിമറി നടത്തിയതെന്നും സന്ദീപ് നൽകിയ വിശദീകരണത്തിൽ പറയുന്നുണ്ട്. നടുവട്ടം ജനത സ്കൂളിലെ 5 ഫലങ്ങൾ എഗ്രഡിൽ നിന്നും ബിഗ്രേഡ് ആക്കി മാറ്റുകയും എടപ്പലം പി ടി എം വൈ സ്കൂളിലെ രണ്ട് ബിഗ്രേഡുകൾ എ ഗ്രേഡുകൾ ആക്കി മാറ്റുകയും ചെയ്തുവെന്ന് പരിശോധനയിൽ കണ്ടെത്തിയത്.

ഇതോടെ എടപ്പലം യതീംഖാന ഹയർ സെക്കണ്ടറി സ്കൂൾ കരസ്ഥമാക്കിയ ഹയര്സെക്കന്ഡറി വിഭാഗം ഓവറോൾ കപ്പ് നടുവട്ടം ജനത സ്കൂളിന് കൈമാറി. മത്സരർഥിയുടെ രക്ഷിതാവിൻ്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അട്ടിമറി കണ്ടെത്തിയത്. അന്വേഷണത്തിൽ കുറ്റക്കാരായി കണ്ടെത്തിയ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് പട്ടാമ്പി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *