Banner Ads

പരിയാരം മെഡിക്കൽ കോളേജിൽ പരിഭ്രാന്തി: കാർഡിയോളജി വിഭാഗത്തിൽ മൂർഖൻ പാമ്പ്!

കണ്ണൂർ:പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കാർഡിയോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് പാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ പിടികൂടി. ഇന്നലെയാണ് സംഭവം.രോഗിയുടെ കൂട്ടിരിപ്പുകാരാണ് ശുചി മുറിയിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പിനെ കണ്ടത്.

ഉടൻ തന്നെ ആശുപത്രി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. ആശുപത്രി ജീവനക്കാർ പാമ്പിനെ പിടികൂടി പുറത്തു കളയുകയും ചെയ്തു. രോഗികൾക്കും ജീവനക്കാർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിരുന്നു.ആശുപത്രി പരിസരങ്ങളിൽ പാമ്പുകളെ കാണുന്നത് സാധാരണമാണെങ്കിലും,

രോഗികൾ ചികിത്സയിൽ കഴിയുന്ന അതിപ്രധാനമായ ഒരു വിഭാഗത്തിൽ പാമ്പിനെ കണ്ടെത്തിയത് സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രി അധികൃതർ കൂടുതൽ ജാഗ്രത പുലർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.