Banner Ads

കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മൊബൈൽ ഫോൺ എറിഞ്ഞു നൽകി: പനങ്കാവ് സ്വദേശി അറസ്റ്റിൽ

കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിനകത്തേക്ക് മൊബൈൽ ഫോണും പുകയില ഉത്പന്നങ്ങളും എറിഞ്ഞു കൊടുക്കുന്നതിനിടെ ഒരാൾ പിടിയിൽ. ഇന്നലെ വൈകുന്നേരം 3 മണിക്കാണ് സംഭവം. പനങ്കാവ് സ്വദേശി അക്ഷയ് ആണ് പിടിയിലായത്. ഇയാളുടെ കൂടെയുണ്ടായിരുന്ന രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

ജയില്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച്‌ കയറി മതിലിന് മുകളിലൂടെ എറിഞ്ഞ് നല്‍കാനായിരുന്നു ശ്രമം. മൂന്ന് പേര്‍ ജയില്‍ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച്‌ കയറുന്നത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് ഇത് ഉദ്യോഗസ്ഥര്‍ കണ്ടത്. ജയിലിന് പുറത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നൽകി.

പൊലീസുകാരെ കണ്ടതോടെ മൂന്ന് പേരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഓടുന്നതിനിടെ അക്ഷയ് നിലത്തുവീഴുകയായിരുന്നു. ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.