തൃശൂര്‍: നിരക്കിൽ മാറ്റം വരുത്തി പാലിയേക്കര ടോൾ പ്ലാസ.ഭാരവാഹനങ്ങള്‍ക്ക് ഒരു ദിവസം ഒന്നിൽ കൂടുതലുള്ള യാത്രക്ക് 5 രൂപ എന്ന നിരക്കിലാണ് മാറ്റം വരുത്തിയിട്ടുള്ളത്എല്ലാ ഇനം വാഹനങ്ങള്‍ക്കും മാസ നിരക്കുകളിൽ 10 മുതല്‍ 40 രൂപ വരെ വര്‍ധിപ്പിച്ചിട്ടുണ്ട്.
ഒരു വശത്തേക്ക് എല്ലാ വാഹഞങ്ങൾക്കും നിലവിലെ യാത്ര നിരക്ക് തുടരും.
കാര്‍ ,ജീപ്പ് ; ഒരു വശത്തേക്ക് – 90 രൂപ 24 മണിക്കൂറിനുള്ളിലെ ഒന്നില്‍ കൂടുതലുള്ള യാത്രക്ക് – 140 രൂപ ഒരു മാസത്തെ നിരക്ക് – 2,760 രൂപ നേരത്തെ ഉണ്ടായിരുന്നത് – 2,750 രൂപചെറുകിട വാണിജ്യ വാഹനം ; ഒരു ഭാഗത്തേക്ക് – 160 രൂപ ഒന്നില്‍ കൂടുതല്‍ യാത്ര – 240 രൂപ ഒരു മാസം – 4, 830 രൂപ പഴയ നിരക്ക് – 4815 രൂപ ബസ്, ട്രക്ക് ; ഒരു വശത്തേക്ക് – 320 രൂപ ഒന്നില്‍ കൂടുതല്‍ യാത്രക്ക് – 485 രൂപ ഒരു മാസത്തേക്ക് – 9,660 രൂപ പഴയ നിരക്ക് – 9635 രൂപബഹുചക്ര ഭാര വാഹനം ; ഒരു ഭാഗത്തേക്ക് – 515 രൂപ ഒന്നിലേറെ യാത്ര – 775 രൂപ ഒരു മാസത്തേക്ക് – 15,525 രൂപ പഴയ നിരക്ക്- 15,485 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്