പാലക്കാട്:വിജയ്ക്ക് ഏറെ ആരാധകരുള്ള മേഖലയാണ് പാലക്കാട് വിജയ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതോടെ പാലക്കാട്ടെ ആരാധകരും വളരെ വലിയ ആവേശത്തിലാണ്.ദിവസങ്ങള്‍ക്ക് മുമ്ബാണ് വിഴുപ്പുറം വിക്കിരവാണ്ടിയില്‍ ടി.വി.കെ ആദ്യ സംസ്ഥാന സമ്മേളനം നടത്തിയത്.
2026ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ ടി.വി.കെ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിലേറുമെന്നാണ് പാർട്ടി അധ്യക്ഷനായ വിജയ് അവകാശപ്പെട്ടത്. ഈ വർഷം ഫെബ്രുവരിയിലായിരുന്നു വിജയ് പാർട്ടി പ്രഖ്യാപനം നടത്തിയത്. ഒരു സിനിമകൂടി പൂർത്തിയാക്കിയ ശേഷം പൂർണമായും രാഷ്ട്രീയത്തിലുണ്ടാകുമെന്നാണ് വിജയ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ അണ്ണൻ പറയുന്നവർക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. 30,000 ത്തിൽ അധികം വിജയ് ഫാൻസ് ഉണ്ട് പാലക്കാട് ജില്ലയിലാകെയായി. വിജയുടെ പാർട്ടിയായ തമിഴക വെട്രി കഴകം വിപുലീകരണ ഭാഗമായി കേരള ഘടകം രൂപീകരിച്ചിട്ടില്ലെങ്കിലും ആരാധകരും ഫാൻസ് അസോസിയേഷനുകളും തയാറായി നില്‍ക്കുകയാണ്.വരും മാസങ്ങളില്‍ കേരള ഘടകത്തിന്‍റെ പ്രഖ്യാപനമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇവർ.തുല്യതയുള്ള ഒരു സമൂഹം രൂപപ്പെടുത്തുക എന്നതാണ് ടി.വി.കെ ലക്ഷ്യമെന്ന് പ്രഥമ സംസ്ഥാന സമ്മേളനത്തില്‍ വിജയ് പറഞ്ഞു