Banner Ads

പാലക്കാട് തെരുവ് നായ ശല്യം രൂക്ഷ൦ ; ഒരാൾക്ക് ഗുരുതര പരിക്ക്

പാലക്കാട്:പാലക്കാട് തെരുവ് നായ ശല്യം രൂക്ഷ൦ ഒരാൾക്ക് ഗുരുതര പരിക്ക്.പ്രഭാത നടത്തത്തിനിടെയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്.ഒറ്റപ്പാലം സ്വദേശി അബ്ദുൽ റഷീദിനാണ് ഗുരുതര പരിക്കേറ്റത്.ഇയാളുടെ കഴുത്തിലും നെഞ്ചിലും രണ്ട് കൈകളിലും കാലിലും കടിയേറ്റിട്ടുണ്ട്. നിലവിൽ ഇയാൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്ന് രാവിലെയാണ് സംഭവം. മായന്നൂർ പാലത്തിനു മുകളിൽ നടക്കാൻ ഇങ്ങിയ ആറ് പേരെയാണ് തെരുവ് നായ ആക്രമിച്ചത്.