
ലഖ്നൗ: ഉത്തർപ്രദേശിൽ തെരുവുകളിൽ ഈദ്ഗാഹുകൾ വിലക്കിയ സംഭവത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റോഡുകൾ നിസ്കാരത്തിനുള്ളതല്ലെന്നും ഗതാഗതത്തിന് വേണ്ടിയുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റുമതവിഭാഗക്കാർ ഹിന്ദുക്കളിൽ നിന്ന് അച്ചടക്കം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ് രാജിൽ നടന്ന മഹാകുംഭമേളയോടനുബന്ധിച്ച് എവിടെയും തീവെപ്പോ കൊള്ളയടിയോ ആക്രമണങ്ങളോ ഒന്നും നടന്നില്ല. അവിടെ പങ്കെടുത്ത ഹിന്ദുക്കളിൽ നിന്ന് മറ്റുള്ളവർ മതപരമായ അച്ചടക്കം പഠിക്കണമെന്ന് അദ്ദേഹം മുസ്ലീങ്ങളോട് ആരാഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്നവർക്കെതിരെയും യോഗി രംഗത്തെത്തി.
വഖഫ് ബോർഡുകൾ സ്വാർത്ഥ താൽപ്പര്യങ്ങളുടെയും സർക്കാർ സ്വത്ത് തട്ടിയെടുക്കുന്നവരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അവർ മുസ്ലീങ്ങളുടെ ക്ഷേമത്തിനായി കാര്യമായൊന്നും ചെയ്യിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പരിഷ്കരണം. കാലഘട്ടത്തിന്റെ ആവശ്യമാണ്, മുസ്ലീങ്ങൾക്ക് ഇത് ഗുണകരമാകുമെന്ന് വിശ്വസിക്കുന്നതായും യോഗി കൂട്ടിച്ചേർത്തു