
തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സംഘടനാപരമായ കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനായി കെപിസിസിയിൽ 17 അംഗ കോർ കമ്മിറ്റി നിലവിൽ വന്നു. ഡൽഹിയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് സുപ്രധാനമായ ഈ തീരുമാനമുണ്ടായത്. ദീപ ദാസ് മുൻഷിയാണ് കോർ കമ്മിറ്റിയുടെ കൺവീനർ.
മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ എകെ ആന്റണി, ഷാനിമോൾ ഉസ്മാൻ, കെപിസിസി അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് സമിതിയിലുള്ളത്. സംസ്ഥാന കോൺഗ്രസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ തീരുമാനങ്ങൾ എടുക്കുന്നതിനാണ് കോർ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഈ സമിതി ആഴ്ചയിൽ യോഗം ചേർന്ന് സംഘടനാപരമായ കാര്യങ്ങൾ ക്രോഡീകരിക്കണമെന്നാണ് നിർദ്ദേശം.