Banner Ads

വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ താൻ പങ്കെടുക്കില്ല ; പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകളിൽ താൻ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.ഉദ്ഘാടന ചടങ്ങിലേക്ക് തനിക്ക് പ്രത്യേക ക്ഷണമൊന്നും ലഭിച്ചിട്ടില്ല. എം.എൽ.എമാർക്കും എം.പിമാർക്കും നൽകുന്ന ക്ഷണക്കത്ത് മാത്രമാണ് നൽകിയത്. മന്ത്രി പറഞ്ഞത് ക്ഷണിക്കുന്നില്ലെന്നാണ്.

പ്രതിഷേധം ഉയർന്നപ്പോഴാണ് തന്നെ ക്ഷണിക്കാൻ തീരുമാനിച്ചത്. എം.വിൻസെന്റും ശശി തരൂരും ഉദ്ഘാടന ചടങ്ങൾ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.പാചകതൊഴിലാളികളുടെ വേതനം പോലും നൽകാൻ കഴിയാത്ത സർക്കാറാണ് കോടതികൾ മുടക്കി വാർഷികാഘോഷം നടത്തുന്നത്. 15 കോടി രൂപ മുടക്കിയാണ് മുഖ്യമന്ത്രിയുടെ കട്ടൗട്ട് സ്ഥാപിച്ചത്.

മെഗാ സൂബ പരിപാടിയിൽ മുഖ്യമന്ത്രിയുടെ ചിത്രംപതിച്ച ടീഷർട്ടുകൾ നൽകിയതിനേയും അദ്ദേഹംവിമർശിച്ചു. വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയെ ചുവപ്പുവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത് .സർക്കാർ ചിലവിലല്ല മുഖ്യമന്ത്രിയുടെ ചിത്രം പതിച്ചടീഷർട്ടുകൾ വിതരണം ചെയ്യേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കമ്മീഷനിങ് ചടങ്ങിലേക്ക് പ്രതിപക്ഷ നേതാവിനെ സർക്കാർ ക്ഷണിക്കാത്തതിൽ വലിയ വിമർശനങ്ങളാണ് ഉയർന്നത്.വിമർശനം ശക്തമായതോടെയാണ് പ്രതിപക്ഷനേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കുന്നത്. സംസ്ഥാന സർക്കാറിൻറെ വാദം വിഴിഞ്ഞം ട്രയൽ റണ്ണിന് പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാതിരുന്നതിനെ അന്ന് സർക്കാർ ന്യായീകരിച്ചത് വലിയ ആഘോഷം വരികയല്ലേ എന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *