Banner Ads

“ഓപ്പറേഷൻ ഹണി ഡ്യൂക്സ്: ഞെട്ടിക്കുന്ന കണ്ടെത്തൽ! റെസ്റ്റോറന്റ് ബില്ലിങ് സോഫ്റ്റ്‌വെയറിലെ തട്ടിപ്പിലൂടെ കോടികളുടെ ജിഎസ്ടി വെട്ടിപ്പ്”

എറണാകുളം: ജി.എസ്.ടി. വെട്ടിപ്പ് കണ്ടെത്താനുള്ള മിന്നൽ പരിശോധനയായ ‘ഓപ്പറേഷൻ ഹണി ഡ്യൂക്സ്.ജി ലൂടെ സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ നടന്ന കോടികളുടെ നികുതി തട്ടിപ്പ് പുറത്ത്.ജി.എസ്.ടി. വകുപ്പ് സംസ്ഥാന വ്യാപകമായി 41 റെസ്റ്റോറന്റുകളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിൽ മാത്രം ഒൻപത് സ്ഥാപനങ്ങളിൽ നികുതി വെട്ടിപ്പ് കണ്ടെത്തി.

ബില്ലിങ് സോഫ്റ്റ്‌വെയറുകളിൽ കൃത്രിമം നടത്തിയും, യഥാർത്ഥ വരുമാനം കുറച്ചു കാണിച്ചുമുള്ള വൻ തട്ടിപ്പാണ് പ്രധാനമായും വെളിച്ചത്തായത്. ഇന്നലെ വൈകുന്നേരം ആരംഭിച്ച് ഇന്ന് പുലർച്ചെ പൂർത്തിയാക്കിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. നികുതി അടയ്ക്കുന്നതിൽനിന്ന് റെസ്റ്റോറന്റുകൾ വൻതോതിൽ ഒഴിഞ്ഞുമാറിയതായി അന്വേഷണത്തിൽ വ്യക്തമായി.