
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിലെ കാരക്കോട് സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം ബാധിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒൻപതായി.
ഒരാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. നിലവിൽ അഞ്ച് മുതിർന്നവരും നാല് കുട്ടികളുമാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം കഴിഞ്ഞ ദിവസം അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണമടഞ്ഞ റഹീം ജോലി ചെയ്തിരുന്ന ഹോട്ടൽ അടച്ചിടാൻ അധികൃതർ നിർദേശം നൽകി.