ഗാന്ധിനഗർ: പുലർച്ചെ ട്രെയിനിൽ നിന്ന് വീണാണ് ഇയാൾ മരിച്ചതെന്നു സംശയിക്കുന്നു,പശ്ചിമ ബംഗാൾ ഖാരാലിൻ, ഗോപാൽപുരം ഗുലു ഒറാൻ മകൻ ഒയാഓറൻ (44) ൻ്റെ മൃതദേഹമാണ് കുമാരനല്ലൂർ നീലിമംഗലം ഭാഗത്ത് റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.ഇയാളുടെ പോക്കറ്റിൽ നിന്നു തൃശൂരിൽ നിന്നു കോട്ടയത്തേക്കുള്ള ട്രെയിൻ ടിക്കറ്റും തിരിച്ചറിയൽ കാർഡും കണ്ടെത്തി.ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.