
കോഴിക്കോട്:അമാന ആശുപത്രിയിലെ നഴ്‌സായ കോതമംഗലം സ്വദേശിനി അമീന ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.
പെൺകുട്ടി മരുന്നുകൾ കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം.20 കാരിയായ പെൺകുട്ടിയെ ആശുപത്രിയിലെ ഒരു മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
ഉടനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിൽ ആയതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവിടെ വച്ച് രാത്രിയോടെ പെൺകുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമീനയുടെ അപ്രതീക്ഷിതമായ വിയോഗത്തിൽ സഹപ്രവർത്തകരും ജീവനക്കാരും ഞെട്ടിയിരിക്കുകയാണ്.അതേ സമയം പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിടാനുണ്ടായ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.