
ഹാരിസ്ബർഗ്: അമേരിക്കൻ സംസ്ഥാനമായ പെൻസിൽവാനിയയിൽ അഞ്ചാംപനി (Measles) പടർന്നുപിടിക്കുന്നു. രോഗബാധിതരുടെ എണ്ണം 890 ആയി ഉയർന്നതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. പുതുതായി 55 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
പെൻസിൽവാനിയയിലെ 39 കൗണ്ടികളിലായി വ്യാപിച്ച രോഗബാധയിൽ ഇതുവരെ 4 പേർ മരണപ്പെടുകയും 173 പേർ ആശുപത്രിയിൽ ചികിത്സയിലാകുകയും ചെയ്തു.
രോഗം ബാധിച്ചവരിൽ 1 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് എം.എം.ആർ (MMR) വാക്സിൻ പൂർണ്ണമായും സ്വീകരിച്ചിട്ടുള്ളത് എന്നത് പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.ലാൻകാസ്റ്റർ കൗണ്ടിയിലാണ് രോഗബാധ ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇവിടെ മാത്രം 359 പേർക്ക് രോഗം സ്ഥിരീകരിച്ചു.
രോഗവ്യാപനം തടയുന്നതിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം വ്യാപകമായ വാക്സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു വരികയാണ്. അഞ്ചാംപനിയുടെ ലക്ഷണങ്ങൾ കാണുന്നവർ എത്രയും വേഗം അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.