Banner Ads

ക്ലാസ് മുറിയിൽ മൊബൈൽ ഫോൺ വേണ്ട, സോഷ്യൽ മീഡിയയും ഒഴിവാക്കണം; കാസർകോട് ജില്ലയിലെ അധ്യാപകർക്ക് കടുത്ത നിയന്ത്രണം

കാസർകോട് : ജില്ലയിലെ ഹൈസ്‌കൂൾ അധ്യാപകർക്ക് ജോലിക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി ഉത്തരവ്. കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.

അധ്യാപകർ ക്ലാസ് മുറികളിലേക്ക്  യാതൊരു കാരണവശാലും മൊബൈൽ ഫോൺ കൊണ്ടുപോകാൻ പാടില്ലെന്നും സ്കൂളുകളിലെ പ്രധാന അധ്യാപകർ ഇക്കാര്യം കൃത്യമായി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

സ്കൂൾ സമയങ്ങളിൽ ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയയിൽ സമയം ചെലവഴിക്കുന്നതും ഒഴിവാക്കണമെന്നും ഉത്തരവിലുണ്ട്.