
മലപ്പുറം : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സമ്മേളനത്തിനായുള്ള ഫണ്ട് പിരിവ് ചിലർ തടസ്സപ്പെടുത്തുന്നതായി സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഫണ്ട് പിരിക്കുന്നത് തൻ്റെ വ്യക്തിപരമായ ആവശ്യത്തിനല്ല സമസ്തയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സമസ്തയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നവരെ ഭാരവാഹിത്വത്തിൽ നിന്ന് മാറ്റിനിർത്തണമെന്നും ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. സമസ്തയിൽ നിലനിൽക്കുന്ന വിഭാഗീയതയ്ക്കിടെയാണ് ഈ പ്രതികരണം. എത്ര തളർത്താൻ ശ്രമിച്ചാലും ആരൊക്കെ പിളർന്നു പോയാലും മാറിനിന്നാലും സമസ്ത മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.