
തിരുവനന്തപുരം : ദേശാഭിമാനിയുടെ പേരിൽ വ്യാജ വാർത്താ കാർഡ് നിർമ്മിച്ച് തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ പ്രതികരണവുമായി എം സ്വരാജ്. വർഗീയത ഏത് വേഷത്തിൽ വന്നാലും വ്യക്തിഹത്യയും അസഭ്യവർഷവും നുണപ്രചാരണവുമാണ് അവലംബിക്കുന്നതെന്ന് സ്വരാജ് പറഞ്ഞു.
ഒരു വർഗീയവാദി എന്നെ സന്ദർശിച്ചത് സൗഹൃദം കൊണ്ടാണെന്നും അത് വിവാദമാക്കരുത് എന്ന് സ്വരാജ് പറഞ്ഞതായി കാണിച്ച് ദേശാഭിമാനി പത്രത്തിന്റേതെന്ന വ്യാജേന ഒരു വാർത്താ കാർഡ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സ്വരാജിനെതിരെ വ്യക്തിഹത്യ നടന്നത്.