
ദില്ലി : കോൺഗ്രസ് നേതാവും മുൻ എംപിയും എംഎൽഎയുമായ ഷക്കീൽ അഹമ്മദ് പാർട്ടിയിൽ നിന്ന് രാജിവെച്ചു. ബിഹാറിൽനിന്നുള്ള പ്രമുഖ നേതാവാണ് ഇദ്ദേഹം. ബിഹാറിൽ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണ് രാജി പ്രഖ്യാപനം.
നേതൃത്വത്തിലെ ചില നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസമാണ് പാർട്ടി വിടാൻ കാരണമെന്ന് രാജിക്കത്തിൽ ഷക്കീൽ അഹമ്മദ് വ്യക്തമാക്കി. മറ്റ് പാർട്ടിയിൽ ചേരില്ലെന്നും എന്നാൽ കോൺഗ്രസ് ആശയങ്ങളിൽ അടിയുറച്ചു നിൽക്കുമെന്നും അദ്ദേഹം അറിയിച്ചു. അഞ്ച് തവണ എംഎൽഎ ആയിരുന്ന ഷക്കീൽ അഹമ്മദ് കോൺഗ്രസ് ദേശീയ വക്താവായും പ്രവർത്തിച്ചിട്ടുണ്ട്.