Banner Ads

ആദ്യ വരികൾ പാടുന്നതിൽ വിയോജിപ്പില്ല; വന്ദേമാതരം രാഷ്ട്രീയ ആയുധമാക്കാൻ അനുവദിക്കില്ലെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : വന്ദേമാതരം ആലപിക്കുന്നതിന് സിപിഎം എതിരല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗാനത്തിന്റെ ചില വരികൾ ഒഴിവാക്കി പൂർണ്ണരൂപത്തിൽ പാടുന്നതിനെ പാർട്ടി ശക്തമായി എതിർക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ദേശീയഗീതമായ വന്ദേമാതരത്തെ ആദരിക്കുന്ന നിലപാടാണ് പാർട്ടിക്കുള്ളത്.

എന്നാൽ അതിന്റെ ചരിത്രപരമായ പശ്ചാത്തലവും ചില വരികളിലെ ഉള്ളടക്കവും കണക്കിലെടുക്കുമ്പോൾ വരികൾ പൂർണ്ണമായി നിർബന്ധപൂർവ്വം ആലപിപ്പിക്കാനുള്ള നീക്കങ്ങൾ അംഗീകരിക്കാനാവില്ല. ആദ്യത്തെ ചില വരികൾ ആലപിക്കുന്നതിൽ പാർട്ടിക്ക് വിയോജിപ്പില്ല. രാഷ്ട്രീയ ആയുധമാക്കി മാറ്റി മുഴുവൻ വരികളും പാടണമെന്ന് വാശിപിടിക്കുന്നതിനെയാണ് എതിർക്കുന്നതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.