Banner Ads

ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ ; രണ്ട് വിദേശ വിദ്യാർഥികളെ കാണാനില്ല

എറണാകുളം: ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദേശ വിദ്യാർഥികളെ കാണാനില്ല . യമൻ പൗരന്മാരായ ജുബ്രാൻ, അബ്ദുൽസലാം എന്നിവരെയാണ് കാണാതായത്. ഞാറയ്ക്കൽ വളപ്പ് ബീച്ചിൽ ഇരുവരും കൂലിക്കാൻ ഇറങ്ങി എന്നാണ് പ്രാഥമിക വിവരം.

കോയമ്ബത്തൂരിലെ രത്ന കോളേജിലെ വിദ്യാർഥികളാണിവർ. ഉച്ചയ്ക്ക് 12.30- 3 ടെയാണിവർ അപകടത്തിൽപ്പെടുന്നത്. കടലിലേക്കിറങ്ങിയ ഇവരോട് മത്സ്യത്തൊഴിലാളികൾ കരയിലേക്ക് കേറാൻ ആവശ്യപ്പെട്ടെങ്കിലും അവർ അതിന് തയാറായില്ല. തുടർന്നാണ് അപകടം നടന്നത്.ഫയർഫോഴ്സിന്റെയും കോസ്റ്റൽ പൊലീസിന്റെയും നൃത്വത്തിൽ പരിശോധന തുടർന്ന് വരികയാണ്.