
കൊച്ചി: നിതേഷ് തിവാരി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ തിയേറ്ററുകളിൽ വൻ വിജയം നേടി മുന്നേറുന്നു. രാമനായി രൺബീർ കപൂറും, രാവണനായി യഷും, സീതയായി സായ് പല്ലവിയും എത്തുന്ന ഈ ഇതിഹാസ ചിത്രം ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയെ അണിനിരത്തിയാണ് ഒരുക്കിയിരിക്കുന്നത്.
റിലീസ് ചെയ്ത് പത്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ആഗോള ബോക്സ് ഓഫീസിൽ 1264 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്.ശ്രീരാമനായി രൺബീർ കപൂറും, സീതാദേവിയായി സായ് പല്ലവിയും (ലാളിത്യവും കരുത്തും അനുകമ്പയും പകർന്നുകൊണ്ട്) എത്തുമ്പോൾ, രാവണന്റെ ശക്തമായ വേഷത്തിലാണ് യെഷ് എത്തുന്നത്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജി (DNEG), യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം സോണി പിക്ചേഴ്സ് ആണ് ഏറ്റെടുത്തിരിക്കുന്നത്. ഉത്തരേന്ത്യയിൽ ധർമ്മ പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിൽ എത്തിച്ചിട്ടുള്ളത്.