Banner Ads

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ച്‌ നിത അംബാനി

ഒരു ലക്ഷം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യ സ്ക്രീനിംഗും ചികിത്സയും നല്‍കുന്ന പുതിയ ആരോഗ്യ സേവാ പദ്ധതിയാണ് റിലയൻസ് ഫൗണ്ടേഷൻ്റെ സ്ഥാപകയും ചെയർപേഴ്‌സണുമായ നിത അംബാനി പ്രഖ്യാപിച്ചത്.കൂടാതെ കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ആവശ്യമായ പരിശോധനകള്‍ക്കും ചികിത്സകള്‍ക്കും മുൻഗണന നല്‍കുന്നതാണ് പദ്ധതി.സർ എച്ച്‌എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ച്‌ 50,000 കുട്ടികള്‍ക്കിടയില്‍ ഹൃദ്രോഗത്തിനുള്ള സൗജന്യ പരിശോധനയും ചികിത്സയും, 50,000 സ്ത്രീകള്‍ക്ക് സൗജന്യ ബ്രെസ്റ് ക്യാൻസർ, സെർവിക്കല്‍ ക്യാൻസർ സ്‌ക്രീനിംഗ്, 10,000 കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് സൗജന്യ സെർവിക്കല്‍ ക്യാൻസർ വാക്‌സിനേഷൻ എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി നല്‍കും

Leave a Reply

Your email address will not be published. Required fields are marked *