Banner Ads

ഒമ്പത് മാസം ഗർഭിണിയായ മലയാളി യുവതി; യു.എ.ഇയിൽ കുഴഞ്ഞുവീണ് മരിച്ചു

അജ്​മാൻ : മലയാളി യുവതി യു.എ.ഇയിലെ അജ്മാനിൽ കുഴഞ്ഞുവീണ് മരിച്ചു. അമിത രക്തസമ്മർദ്ദത്തെ തുടർന്നാണ് പട്ടാമ്പി വല്ലപ്പുഴ സ്വദേശിനി അസീബ (35) മരിച്ചത്. ഒൻപത് മാസം ഗർഭിണിയായിരുന്നു. അജ്മാൻ എമിറേറ്റ്സ് സിറ്റിയിൽ താമസിക്കുന്ന പുളിക്കൽ അബ്ദുസലാമിന്‍റെ ഭാര്യയാണ്.

താമസസ്ഥലത്ത് കുഴഞ്ഞുവീണ അബീസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാനായില്ല. പട്ടാമ്പി വല്ലപ്പുഴ ഇബ്രാഹിമിന്‍റെ മകളാണ്. മൃതദേഹം ശനിയാഴ്ച ദുബൈ സോനപൂർ ഖബർസ്ഥാനിൽ ഖബറടക്കും.