Banner Ads

അരമങ്ങാനത്ത് നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം, പോലീസ് അന്വേഷണം തുടങ്ങി

കാസർകോട്: അരമങ്ങാനത്ത് നവവധു കെ. നന്ദനയെ (21) ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങി. പെരിയ ആയംപാറ സ്വദേശികളായ കെ. രവിയുടെയും സീനയുടെയും ഏകമകളാണ് നന്ദന.

കഴിഞ്ഞ ഏപ്രിൽ 26-നാണ് നന്ദനയും അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷും തമ്മിലുള്ള വിവാഹം നടന്നത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം പെട്ടെന്നുണ്ടായ പ്രകോപനമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭർതൃവീട്ടിൽ ഏതെങ്കിലും തരത്തിലുള്ള പീഡനം നേരിട്ടതായി ഇതുവരെ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും വിശദമായ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

മരിക്കുന്നതിന് തൊട്ടുമുമ്പ് നന്ദന തന്റെ അമ്മയ്ക്ക് ഒരു സന്ദേശം അയച്ചിരുന്നു. ഉടൻ തന്നെ അമ്മ നന്ദനയുടെ ഭർത്താവ് രഞ്ജേഷിനെ വിളിച്ചു. രഞ്ജേഷ് ആ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. തുടർന്ന് വീട്ടുകാർ മുറി അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തുകയും വാതിൽ തകർത്ത് അകത്ത് കയറുകയും ചെയ്തു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.