Banner Ads

സ്കൂള്‍ വിദ്യാർത്ഥികള്‍ക്കുള്ള ഉച്ച ഭക്ഷണ മെനുവില്‍ പുതിയ മാറ്റങ്ങള്‍

തിരുവനന്തപുരം: എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് കുട്ടികള്‍ക്ക് ചോറിനൊപ്പം രണ്ട് കറികള്‍ നല്‍കണമെന്നും പച്ചക്കറിയും പയർ വർഗങ്ങളും ഉള്‍പ്പെടുന്നതായിരിക്കണം ഉച്ചഭക്ഷണം എന്നും നിർദേശം. മെനുവില്‍ നിന്ന് രസവും അച്ചാറും ഒഴിവാക്കി പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് പുറത്തിറങ്ങി.. ചെറുപയർ, വൻപയർ, കടല, ഗ്രീൻ പീസ്, മുതിര എന്നിവ കറികളില്‍ ഉള്‍പ്പെടുത്തുന്ന വിധം മെനു തയ്യാറാക്കണം. വിഭവങ്ങള്‍ തയ്യാറാക്കുന്നതിന് ക്യാരറ്റ്, ബീറ്റ്റൂട്ട്, പർപ്പിള്‍ ക്യാബേജ്, ക്യാബേജ്, കായ, വാഴക്കൂമ്ബ്, ചീര വർഗ്ഗം, പടവലം, മത്തൻ വിഭവങ്ങള്‍, പപ്പായ, കത്തിരിക്ക, തക്കാളി, റാഡിഷ് അടക്കമുള്ള പച്ചക്കറികളും ഉപയോഗിക്കാമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താല്‍പര്യം കണക്കിലെടുത്തും മത്സ്യം/ മാംസം എന്നിവ മെനുവില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ച്‌ വേണം ഇവ പാചകം ചെയ്ത് നല്‍കാൻ എന്നും ഉത്തരവ് വിശദമാക്കുന്നു.കറികളില്‍ വൈവിധ്യം ഉറപ്പാക്കണം.യഥാക്രമം 6 രൂപ, 8.17 രൂപ എന്നിങ്ങനെയാണ് പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. 500 കുട്ടികള്‍ക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് ഒരാളേയും 500ല്‍ കൂടുതല്‍ കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്യാൻ 2 തൊഴിലാളികളേയും നിയമിക്കാവുന്നതാണ് എന്നും ഉത്തരവില്‍ വിശദമാക്കുന്നു.കൂടാതെ സാംപിള്‍ മെനുവും ഉത്തരവിനൊപ്പം നല്‍കിയിട്ടുണ്ട്.

തിങ്കള്‍: ചോറ്, അവിയല്‍, പരിപ്പുകറി
ചൊവ്വ: ചോറ്, തോരൻ, എരിശ്ശേരി
ബുധൻ: ചോറ്, തോരൻ (ഇലക്കറി), സാമ്ബാർ
വ്യാഴം: ചോറ്, തോരൻ, സോയാ കറി/കടലക്കറി/ പുളിശ്ശേരി
വെള്ളി: ചോറ്, തോരൻ, ചീര പരിപ്പുകറി

Leave a Reply

Your email address will not be published. Required fields are marked *