Banner Ads

നെന്മാറ ഇരട്ടക്കൊലപാതകം: “ഞാൻ ചെയ്തിട്ടില്ല”; പ്രതി ചെന്താമരയുടെ നിർണ്ണായക മൊഴി

നെന്മാറയിൽ സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും വെട്ടി കൊലപ്പെടുത്തിയത് താനല്ലെന്ന് ഇരട്ടക്കൊല ക്കേസ് പ്രതി ചെന്താമര.കഴിഞ്ഞ ജനുവരി 27 ന് നെന്മാറയിലെ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം കുറ്റം ചെയ്തിട്ടുണ്ടോ എന്ന പാലക്കാട് നാലാം അഡീ ജില്ലാ കോടതി ജഡ്ജി കെന്നത്ത് ജോർജ്ജിൻ്റെ ചോദ്യത്തോടായിരുന്നു കുറ്റപത്രം വായിച്ചു കേൾക്കാൻ കോടതിയിൽ എത്തിച്ച ചെന്താമരയുടെ പ്രതികരണം.

ഇതോടെ കേസിന്റെ തുടർനടപടികൾ ആരംഭിച്ചു. 24 ന് കേസ് കേൾക്കും ‘
തന്റെ കുടുംബം തകർത്തു എന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര ആദ്യം സജിതയെയും പിന്നീട് സജിതയുടെ ഭർത്താവ് സുധാകരനെയും സുധാകരന്റെ അമ്മ ലക്ഷ്മിയെയും വെട്ടി കൊലപ്പെടുത്തുന്നത്. സജിത വധക്കേസിൽ വിചാരണ പൂർത്തിയാക്കി കഴിഞ്ഞദിവസം ചെന്താമരയെ കുറ്റക്കാരനാണ് കണ്ടെത്തി ശിക്ഷ വിധിച്ചിരുന്നു. കുറ്റപത്രം വായിച്ചു കേൾപ്പിച്ച ശേഷം ചെന്താമരയെ വിയ്യൂരിലെ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റി