Banner Ads

നെന്മാറ ഇരട്ടക്കൊലപാതകം: പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെന്മാറയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. ഭാരതീയ ന്യായ സംഹിത (BNS) 103 (1), 126(2) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞിരിക്കുന്നത്. പ്രതിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ശിക്ഷാവിധിയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, “ഒന്നും പറയാനില്ല, എന്നെ തൂക്കിക്കൊന്നോളൂ” എന്നായിരുന്നു ചെന്താമരയുടെ മറുപടി.

കേസിൽ മറ്റന്നാൾ (ബുധനാഴ്ച) കോടതി ശിക്ഷ പ്രഖ്യാപിക്കും.2025 ജനുവരി 27 അയൽവാസികളായ സുധാകരനെയും ലക്ഷ്മിയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തി.2025 ജനുവരി 28 കൊലപാതകത്തിന് ശേഷം വനമേഖലയിലേക്ക് കടന്ന പ്രതിക്കായി പോലീസും നാട്ടുകാരും മലയിടുക്കുകളിൽ രണ്ടു ദിവസം തിരച്ചിൽ നടത്തി. ഒടുവിൽ രാത്രി 11 മണിയോടെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.2025 ഫെബ്രുവരി 5 കൊലപാതകത്തിന് ഉപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

2025 ഫെബ്രുവരി 18 ചെന്താമര മുൻപ് ചെയ്ത കൊലപാതകക്കേസിലെ ജാമ്യം കോടതി റദ്ദാക്കി. 2019-ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ.2022-ലെ ജാമ്യവ്യവസ്ഥകൾ ലംഘിച്ചാണ് ഇയാൾ പോത്തുണ്ടിയിൽ താമസമാക്കിയതും ഈ ഇരട്ടക്കൊലപാതകം നടത്തിയതും.മാർച്ച് 3: കേസിലെ പ്രധാന സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.മാർച്ച് 25 പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. 480 പേജുകളുള്ള വിപുലമായ കുറ്റപത്രത്തിൽ 132 സാക്ഷികളെ ഉൾപ്പെടുത്തിയിരുന്നു.

കൂടാതെ മുപ്പതിലധികം നിർണായക രേഖകളും ഫോറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പോലീസ് ഹാജരാക്കി.ഫെബ്രുവരി 23 മുതൽ മെയ് 6 വരെ കോടതിയിൽ കേസിലെ വിചാരണ നടപടികൾ പൂർത്തിയായി. വിസ്തരിച്ച 132 സാക്ഷികളിൽ 4 പേർ വിചാരണവേളയിൽ കൂറുമാറിയിരുന്നു.