Banner Ads

നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ ; സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവം കൊലപാതകം എന്ന് പോലീസ്

തിരുവനന്തപുരം:നേമത്ത് ഹോട്ടൽ ജീവനക്കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത് കൊലപാതകമെന്ന് പൊലീസ്. തൊടുപുഴ സ്വദേശി അനന്തകൃഷ്ണ പ്രസാദിൻ്റെ(60) മരണവുമായി ബന്ധപ്പെട്ട് കൂടെ താമസിച്ചിരുന്ന വയോധികയെ നേമം പൊലീസ് അറസ്റ്റുചെയ്തു. നേമം കുളക്കുടിയൂർക്കോണത്ത് മൂന്നുമാസം മുമ്പാണ് വാടകവീട്ടിൽ ദുരൂഹസാഹചര്യത്തിൽ അനന്തകൃഷ്ണ പ്രസാദിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനെത്തുടർന്നുള്ള അന്വേഷണത്തിൽ ദേവസ്വം ബോർഡ് ജീവനക്കാരിയായിരുന്ന അമ്പലപ്പുഴ സ്വദേശിനി ശാന്തകുമാരി(71) യെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

ഭർത്താവിന്റെ മരണശേഷം ശാന്തകുമാരി ഹോട്ടൽ ജീവനക്കാരനായ അനന്തകൃഷ്ണ പ്രസാദിനൊപ്പം കഴിഞ്ഞ പത്തുവർഷമായി കഴിയുകയായിരുന്നു. കഴിഞ്ഞ ഒക്‌ടോബർ ആറിനാണ് വാടകവീട്ടിൽ അനന്തകൃഷ്ണ പ്രസാദിനെ തലയ്ക്കു പരിക്കേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്. അന്ന് പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുക്കുകയായിരുന്നു പതിവായി മദ്യം കഴിക്കുമായിരുന്ന രണ്ടുപേരും തമ്മിൽ സംഭവദിവസം രാത്രി വഴക്കുണ്ടാവുകയും അനന്തകൃഷ്ണ പ്രസാദ് ശാന്തകുമാരിയെ മർദിക്കുകയും ചെയ്തതാണ് തുടക്കം. ഇതു പ്രതിരോധിക്കാൻ ശാന്തകുമാരി വിറകുകഷണം ഉപയോഗിച്ച് അനന്തകൃഷ്ണ പ്രസാദിന്റെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നത്. മരിച്ചത് എങ്ങനെ എന്നറിയില്ലന്നായിരുന്നു ശാന്തകുമാരിയുടെ മൊഴി. ബന്ധുക്കളാരും എത്താത്തതിനാൽ അനന്തകൃഷ്ണ പ്രസാദിന്റെ മൃതദേഹം കോർപ്പറേഷനാണ് ഏറ്റെടുത്തു സംസ്‌കരിച്ചത്

Leave a Reply

Your email address will not be published. Required fields are marked *