
നാമജപ ഘോഷയാത്രയിൽ പങ്കെടുത്തവർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട പന്തളം കൊട്ടാരത്തിൻ്റെ ആവശ്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
പന്തളം കൊട്ടാരത്തിൽ സന്ദർശനം നടത്തി പമ്പയിൽ ഈ മാസം 20 ന് നടക്കുന്ന അയ്യപ്പ സംഗമത്തി പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി എസ് പ്രശാന്ത്. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഒരു ആശയക്കുഴപ്പവുമില്ല. തിരുവിതാം കൂർ ദേവസ്വം ബോർഡും പന്തളം കൊട്ടാരവുമായി മുൻകാലങ്ങളിലും ഇപ്പോഴും നല്ല ബന്ധമാണുള്ളത് ശബരിമലയുടെ അടിസ്ഥാന വികസനം തിരുവിതാം കൂർ ദേവസ്വം ബോർഡിൻ്റെയും പന്തളം കൊട്ടാരത്തിൻ്റെ യും പൊതു ലക്ഷ്യമാണ്.
പന്തളത്ത് നടത്തുന്ന ശബരിമല രക്ഷാ സംഗമം നടത്തുന്നത് സംബന്ധിച്ച് ജനാധിപത്യ രാജ്യത്ത് അത്തരം സംഗമം നടത്താൻ അവർക്ക് അവകാശമുണ്ടെന്നും അത് നടത്തുകയോ നടത്താതിരിക്കുകയോ ചെയ്യട്ടെ എന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പി എസ് പ്രശാന്ത് പറഞ്ഞു.20 ന് പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിലും 22 ന് പന്തളത്ത് നടക്കുന്ന സംഗമത്തിലും പങ്കെടുക്കുന്നത് സംബന്ധിച്ച് പന്തളം കൊട്ടാരം ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞു.
പന്തളം വലിയതമ്പുരാനും രാജകുടുംബാംഗങ്ങളുമായി കൂടിയാലോചിച്ച് അടുത്ത ആഴ്ച്ചയോടെ ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കും. ദേവസ്വം ബോർഡുമായി നല്ല ബന്ധത്തിലാണ് പന്തളം കൊട്ടാരം പോകുന്നത്. അത് ഇനിയും തുടരും.