
തിരുവനന്തപുരം : കടക്കാവൂരിൽ കൊലക്കേസ് പ്രതിയെ തലയ്ക്ക് വെട്ടേറ്റ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കാവൂർ സ്വദേശിയായ ബിജുകുമാറാണ് മരിച്ചത്. കണ്ണങ്കരയിലെ വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്ത് ബിജുവിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകമാണെന്ന് സംശയിക്കുന്നതായി മണമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.