
ആലപ്പുഴ:ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടർന്ന്, പല്ലന ഗവൺമെൻ്റ് എൽ.പി. സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. സ്കൂളിലെ കുട്ടികളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാനുള്ള സാധ്യത കണക്കിലെടുത്താണ് സെപ്റ്റംബർ 23 മുതൽ സ്കൂളിന് അവധി നൽകിയത്. വിദ്യാലയങ്ങളിൽ മുണ്ടിനീര് പടരുന്നത് തടയാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്ന് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു. ഈ സ്കൂൾ തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സേവന പരിധിയിലാണ്.