
മിനി സ്ക്രീൻ, ചലച്ചിത്ര താരവും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാർത്ഥിയുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പെരുമ്ബാവൂർ കണ്ണങ്കര പള്ളിക്കൂടത്തുങ്കല്‍ പി എസ് ഫരീദ്ദുദീൻ (31) ഇയാളുടെ സുഹൃത്തായ വടകര കാവിലുംപാറ പൊയിലക്കരയില്‍ പെരുമാലില്‍ ജിസ്മോൻ (24) എന്നിവരാണ് മൂലമറ്റം എക്സൈസ് സംഘത്തിൻറെ പിടിയിലായത്.ഇവരില്‍നിന്ന് 10.5 ഗ്രാം എം.ഡി.എം.എ.യും ഒന്‍പത് ഗ്രാം അടുത്ത് കഞ്ചാവും കണ്ടെത്തിയിരുന്നു.
കൂടാതെ ടിക് ടോകില്‍ പാട്ടുകള്‍ പാടിയാണ് പരീക്കുട്ടി ആളുകളുടെ ഇടയിൽ ശ്രദ്ധനേടിയത്.പരീക്കുട്ടി പെരുമ്ബാവൂര്‍ എന്നാണ് നടനും ഗായകനുമായ പരീക്കുട്ടി സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെടുന്നത്.പിന്നീട് ഒമര്‍ലുലുവിന്റെ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.
സിനിമ ഹിറ്റായതോടെ പരീക്കുട്ടി മുത്തലിബ് എന്ന കഥാപാത്രവും പ്രേക്ഷകമനസ്സുകളില്‍ ഇടംനേടി.മലയാളം റിയാലിറ്റി ഷോയായ ‘ബിഗ് ബോസി’ലെ മത്സരാര്‍ഥിയായിരുന്നു. ഗാനമേളകളിലും സജീവമായിരുന്നു. മൂലമറ്റം എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.അഭിലാഷ്, അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സാവിച്ചന്‍ മാത്യു, അനുരാജ്, വി.ആര്.രാജേഷ്, എ.ഐ.സുബൈര്‍, ചാള്‍സ് എഡ്വിന്, എന്‍.ടി.ബിന്ദു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.