Banner Ads

മോദിയുടെ മണിപ്പൂർ സന്ദർശനം: നിരോധിത സംഘടനകൾ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തു

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ നിരോധിത സംഘടനകൾ രംഗത്ത്. അദ്ദേഹത്തിന്റെ പരിപാടികൾ ബഹിഷ്കരിക്കാൻ ആറ് സംഘടനകൾ ആഹ്വാനം ചെയ്തു. ദ കോർഡിനേഷൻ കമ്മിറ്റിയാണ് മോദി സംസ്ഥാനം വിടുന്നത് വരെ ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തത്.

ശനിയാഴ്ച ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ഇതിന്റെ ഭാഗമായി പ്രദേശത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി മണിപ്പൂരിൽ ദേശീയപാത രണ്ട് തുറക്കാൻ സർക്കാരും കുക്കി സംഘടനകളും തമ്മിൽ ധാരണയായി.

ഉപരോധങ്ങൾ അവസാനിപ്പിക്കാനും തീരുമാനമായി. 2023 മെയ് മാസത്തിൽ മണിപ്പൂരില്‍ വംശീയ അക്രമം പൊട്ടിപ്പുറപ്പെട്ടതിനുശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ സന്ദർശനമാണ് ഇത്. ബൈറാബി-സൈരാങ് റെയിൽവേ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മോദി മിസോറാം സന്ദർശിക്കുന്നത്.