
വ്യാപാര ലക്ഷ്യവും സമാധാന സന്ദേശവും ഉൾപ്പെടുത്തി ഭാരത് മണ്ഡപത്തിൽ ഉച്ചകോടി പൂർത്തിയായി. പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ ഭാരത് മണ്ഡപത്തിൽ നടന്ന നിർണായക ഉഭയകക്ഷി ചർച്ച സമാപിച്ചു.
2030ഓടെ ഉഭയകക്ഷി വ്യാപാരം 100 കോടി ഡോളറിലെത്തിക്കുക, പ്രതിരോധ സഹകരണം, ഊർജ്ജ പങ്കാളിത്തം, പുതിയ അണുശക്തി നിലയങ്ങൾ, സുപ്രധാന ധാതുക്കളുടെ ലഭ്യത. റഷ്യ-ഉക്രൈൻ സംഘർഷം നയതന്ത്ര ചർച്ചകളിലൂടെ ഉടൻ അവസാനിപ്പിക്കണമെന്ന് മോദി ആവശ്യപ്പെടുകയും, ഇന്ത്യയുടെ സമാധാന നിർദ്ദേശങ്ങളെ പുടിൻ സ്വാഗതം ചെയ്യുകയും ചെയ്തു.
ചർച്ചയ്ക്കിടെ പ്രാചീന തമിഴ് ഗ്രന്ഥമായ ‘തിരുക്കുറലിന്റെ’ റഷ്യൻ പരിഭാഷാ പതിപ്പ് പ്രധാനമന്ത്രി മോദി പുടിന് ഉപഹാരമായി നൽകി. ഇരു രാജ്യങ്ങളുടെയും നയതന്ത്ര ബന്ധവും ആഗോള സാമ്പത്തിക സ്ഥിരതയും ലക്ഷ്യമിട്ടുള്ള സുപ്രധാന തീരുമാനങ്ങളോടെയാണ് കൂടിക്കാഴ്ച പൂർത്തിയായത്.
സിന്ധു രാജീവ്