Banner Ads

മൊബൈൽ സിസിടിവി രക്ഷകനായി; മോഷണശ്രമം പൊളിച്ച് മകൾ, കള്ളൻ അറസ്റ്റിൽ

കൊല്ലം : ആയൂരിലെ സ്വന്തം വീട്ടിലെ മോഷണം ദുബായിലിരുന്ന് മൊബൈൽ ഫോണിലൂടെ കണ്ട മകൾ കള്ളനെ കയ്യോടെ പിടിപ്പിച്ചു. പ്രസിദ്ധ മോഷ്ടാവ് വെള്ളം കുടി ബാബുവാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ആയൂർ കമ്പങ്കോട് മാപ്പിള വീട്ടിൽ ജേക്കബിന്റെ വീട്ടിലാണ് സംഭവം. ജേക്കബും ഭാര്യയും കൊല്ലത്തെ ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.

ഈ സമയം ദുബായിലുള്ള മകള്‍ മൊബൈല്‍ ഫോണിലൂടെ വീട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കൊണ്ടിരിക്കവെയാണ് കള്ളനെ ലൈവ് ആയി കണ്ടത്. ഉടൻ തന്നെ മകൾ നാട്ടിലുള്ള അച്ഛനെ വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.