
പാലക്കാട് : മങ്കരയിൽ നിന്ന് കാണാതായ പതിനാലുകാരനെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി. ഇന്ന് രാത്രിയോടെയാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 1.30 മുതലാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് വീട്ടുകാർ മങ്കര പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടി ഒലവക്കോട് ഭാഗത്തേക്ക് പോയെന്ന വിവരം ലഭിച്ചത്.
കഴിഞ്ഞയാഴ്ച പാലക്കാട് നിന്ന് കാണാതായ 13 വയസ്സുള്ള രണ്ട് പെൺകുട്ടികളെയും ഒലവക്കോട് റെയിൽവേ പരിസരത്തുനിന്നാണ് കണ്ടെത്തിയത്. ഈ സംഭവത്തിന് പിന്നാലെയാണ് ഇപ്പോൾ പതിനാലുകാരനെയും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. കുട്ടിയെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.