
തൃശൂർ: തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് പരീക്ഷണ ഓട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന് ഫിറ്റ്‌നസ് ഇല്ലെന്ന് കണ്ടെത്തൽ. കഴിഞ്ഞ വ്യാഴാഴ്ച സ്വരാജ് റൗണ്ടിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് നടത്തിയ ഈ യാത്രയിൽ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും റവന്യൂ മന്ത്രി കെ. രാജനും അടക്കമുള്ളവരുണ്ടായിരുന്നു. 34 വർഷം. 1991 ജൂണിലാണ് ഈ ബസ് നിരത്തിലിറക്കിയത്.കഴിഞ്ഞ വർഷം മാർച്ച് 23-ന് ബസിന്റെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിരുന്നു.കഴിഞ്ഞ വർഷം മാർച്ച് 23-ന് ബസിന്റെ ഫിറ്റ്‌നസ് കാലാവധി അവസാനിച്ചിരുന്നു.