
കല്ലൂർ സ്റ്റേഡിയം നവീകരണ വിഷയത്തിൽ ജിസിഡിഎ കൃത്യമായ മറുപടി പറഞ്ഞിട്ടുണ്ട്. അർജൻ്റീന ടീം വന്ന് പരിശോധിച്ചു. സംസ്ഥാന സർക്കാരും പരിശോധിച്ചു. സ്റ്റേഡിയത്തിൽ ഫയർ ആൻഡ് റെസ്ക്യൂ പോരായ്മയുണ്ട്. സുരക്ഷ കാര്യങ്ങളിലും പരിമിതിയുണ്ടായി. അത് പൂർത്തീകരിച്ച് ഫിഫയുടെ അനുമതി ലഭിച്ചാൽ കളി നടക്കും. മെസ്സിയെ കൊണ്ടുവന്ന് മത്സരം നടത്തുന്നതിന് സ്റ്റേഡിയം നവീകരണത്തിനും സ്പോൺസറെ കണ്ടെത്തിയത് സുതാര്യമായ നടപടിയിലൂടെ ആണെന്നും മന്ത്രി പറഞ്ഞു.